Site icon Fanport

ഖത്തറിന് എതിരെ ഗുർപ്രീത് ഇന്ത്യയുടെ ക്യാപ്റ്റൻ ആകും

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ അടുത്ത മത്സരത്തിൽ ഖത്തറിനെ നേരിടുമ്പോൾ ഗുർപ്രീത് സിംഗ് സന്ധു ഇന്ത്യയുടെ ക്യാപ്റ്റൻ ആവും. ഗോൾകീപ്പറായ ഗുർപ്രീത് ആകും ക്യാപ്റ്റൻ ആം ബാൻഡ് അണിയുക എന്ന് ടീം അറിയിച്ചു.സുനിൽ ഛേത്രിയുടെ വിരമിക്കലിനു ശേഷമുള്ള ആദ്യ മത്സരമായിരിക്കും ഇത്‌.

ഇന്ത്യ 24 06 09 21 46 50 742

ജൂൺ 11ന് ആണ് ഖത്തറിന് എതിരായ മത്സരം. ഈ ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട് ഘട്ടത്തിലെ അവസാന മത്സരം ആണിത്. മുമ്പും സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിട്ടുള്ള ആളാണ് ഗുർപ്രീത്. ഇനിയങ്ങോട്ട് ഭാവിയിൽ സന്ദേശ് ജിങ്കനോ ഗുർപ്രീതോ ഇന്ത്യൻ ക്യാപ്റ്റൻ ആവുക എന്നാണ് സൂചനകൾ.

കഴിഞ്ഞ മത്സരത്തിൽ കുവൈത്തിനോട് നിരാശയാർന്ന സമനില വഴങ്ങിയ ഇന്ത്യക്ക് ഖത്തറിനെതിരെ അത്ഭുതകരമായ പ്രകടനം നടത്തി മാത്രമേ അടുത്ത റൗണ്ട് പ്രതീക്ഷയുള്ളൂ.

Exit mobile version