Picsart 23 05 28 13 03 47 854

ഗുർമീത് സിംഗ് ഇന്ത്യൻ ടീമിൽ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭുവനേശ്വറിൽ നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിലേക്ക് ഹൈദരാബാദ് എഫ്‌സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിനെ ഉൾപ്പെടുത്തി. ഭുവനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനും ബെംഗളൂരുവിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിനുമുള്ള തയ്യാറെടുപ്പുകൾക്കായാണ് ഗുർമീതിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

ഗോൾകീപ്പർ ഫുർബ ലചെൻപ ടെമ്പ പരിക്ക് കാര ക്യാമ്പ് വിട്ടിരുന്നു. ഇതിനു പകരമാണ് ഗുർമീത് ടീമിൽ എത്തിയിരിക്കുന്നത്. മിഡ്ഫീൽഡർ സുരേഷ് സിംഗും പരിക്ക് കാരണം ദേശീയ ക്യാമ്പിൽ നിന്ന് റിലീസ് ചെയ്യപ്പെട്ടിരുന്നു. ഫുർബയ്ക്ക് വലത് അഡക്‌ടർ സ്‌ട്രെയ്‌നും സുരേഷിന് ഹാംസ്ട്രിംഗിന് പരിക്കേറ്റതും ആണ് വിനയായത്.

Exit mobile version