Site icon Fanport

യുവ ഗോൾകീപ്പർ ഗുർമീത് നോർത്ത് ഈസ്റ്റിൽ തുടരും

യുവ ഗോൾ കീപ്പർ ഗുർമീത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. താരം ക്ലബുമായി രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ അത്രയധികം അവസരങ്ങൾ നോർത്ത് ഈസ്റ്റിൽ ലഭിച്ചില്ല എങ്കിലും ക്ലബിനൊപ്പം തന്നെ തുടരാനാണ് ഗുർമീതിന്റെ തീരുമാനം. 18കാരനായ താരം കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായി അരങ്ങേറ്റം നടത്തിയുരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ആയിരുന്നു ഗുർമീതിന്റെ അരങ്ങേറ്റം.

ആ ഒരു മത്സരത്തിൽ മാത്രമാണ് ഗുർമീത് കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഇറങ്ങിയത്. സൂപ്പർ കപ്പിൽ ഒരു മത്സരത്തിൽ ആദ്യ ഇലവനിലും ഗുർമീത് ഉണ്ടായിരുന്നു. എന്നാൽ ടി പി രെഹ്നേഷ് ക്ലബ് വിടുന്നതിനാൽ ഇത്തവണ നോർത്ത് ഈസ്റ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നാണ് ഗുർമീത് കരുതുന്നത്.

Exit mobile version