സുനിൽ ഛേത്രിയടിച്ച റൺസ് എത്ര? അഭിനന്ദിച്ച് ഗുജറാത്ത് ലയൺസ് ഓണർ പെട്ടു

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇത്രനാളും കളിച്ചത് ക്രിക്കറ്റായിരുന്നോ എന്ന സംശയമാണ് ഇന്നലെ ഗുജറാത്ത് ലയൺസ് ടീം ഓണർ ട്വീറ്റ് ചെയ്തപ്പോ എല്ലാവർക്കും ഉണ്ടായത്. സുനിൽ ഛേത്രിയെ റൺ വേട്ടയിൽ നാലാമത് എത്തിയതിൽ അഭിനന്ദിക്കുന്ന എന്ന ഗുജറാത്ത് ലയൺസ് ടീം ഓണർ കേശവ് ബൻസാലിന്റെ ട്വീറ്റാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ പോലും വലച്ചത്.

ഫുട്ബോളിൽ ഗോളാണ് റണ്ണല്ല അടിക്കുക എന്ന് മനസ്സിലാക്കാൻ ഫുട്ബോൾ ആരാധകരുടെ കയ്യിൽ നിന്ന് അർഹിച്ച മറുപടി കിടട്ടേണ്ടി വന്നു കേശവിന്. അബദ്ധം മനസ്സിലാക്കിയ കേശവ് ട്വീറ്റ് ഡിലീറ്റ് ചെയ്ത് സ്ഥലം വിട്ടു എങ്കിലും സാമൂഹിക മാധ്യമങ്ങളിലെ ഫുട്ബോൾ അരാധകർ കേശവിനെ നിർത്താതെ ട്രോളുകയാണ്.

https://twitter.com/Mr_Ron07/status/879355353808240641

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement