നീലഗിരി ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബോൾ ഗൂഡല്ലൂർ ഭാരതിയാർ കോളജ് ജേതാക്കൾ

- Advertisement -

ഊട്ടി: കഴിഞ്ഞ ഒരു മാസമായി കൂന്നൂരിൽ നടന്നു വന്നിരുന്ന ഊട്ടി, കൂനൂർ, ഗൂഢല്ലൂർ നഗരങ്ങൾ ഉൾപ്പെടുന്ന തമിഴ്നാട്ടിലെ കേരളാ അതിർത്തി ജില്ലയായ നീലഗിരി ജില്ലാ എ.ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള കളിക്കാരുടെ ഉജ്ജ്വല ഫോമിൽ ഗൂഡല്ലൂർ ഭാരതിയാർ യൂണിവേഴ്സിറ്റി ആർട്സ് ആന്റ് സയൻസ് കോളജ് ജേതാക്കളായി.

ടൂർണ്ണമെൻറിലെ തങ്ങളുടെ ആകെയുള്ള ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എഴു വിജയങ്ങളും രണ്ട് സമനിലകളും നേടി ഇരുപത്തിമൂന്നു പോയിന്റുമായി അജയ്യരായാണ് ഗൂഢല്ലൂർ കോളജ് ചാമ്പ്യൻ പട്ടം അണിഞ്ഞത്.

ടീമിന്റെ ആദ്യ ഇലവനിലെ മലപ്പുറത്തുകാരായ അഞ്ച് താരങ്ങളായ സി. സുർജ്ജിത് ലാൽ, സി.ടി. ലബീബ്, ടി.വി സജീറലി, കെ.ഷഫീഖ്, അനസ് വഴിക്കടവ് എന്നിവരുടെ മികവിലാണ് ടൂർണ്ണമെന്റിൽ ഒരു പരാജയം പോലും രുചിക്കാതെ ഗൂഢല്ലൂർ ഭരതിയാർ കോളജ് ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും പൂത്തിയാക്കി ടൂർണ്ണമെന്റ് സമാപിക്കുന്നതിന് മുമ്പ് തന്നെ മറ്റുള്ള എല്ലാ ടീമുകളെയും ബഹുദൂരം പിന്നിലാക്കി ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചത്.
അടുത്ത മാസം ചെന്നൈൽ നടക്കുന്ന തമിഴ് നാട് സ്റ്റേറ്റ് ക്ലബ്ബ് ലീഗിൽ നീലഗിരി ജില്ലയെ പ്രതിനിധീകരിക്കുക ഗൂഢല്ലൂർ ഭാരതിയാർ ആർട്സ് ആൻറ് സയൻസ് കോളജ് (BUASC) ടീം ആയിരിക്കും.

Advertisement