ഗ്വാർഡിയോള മാനേജർ ഓഫ് ദി ഇയർ

- Advertisement -

ലീഗ് മാനേജർസ് അസോസിയേഷന്റെ ഈ കൊല്ലത്തെ മികച്ച മാനേജർക്കുള്ള അവാർഡും മികച്ച പ്രീമിയർ ലീഗ് മാനേജർക്കുള്ള അവാർഡും മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സ്വന്തമാക്കി. സിറ്റിയെ റെക്കോർഡ് പ്രീമിയർ ലീഗ് വിജയത്തിലേക്ക് നയിച്ചതാണ് ഗ്വാർഡിയോളയെ അവാർഡിന് അർഹനാക്കിയത്. പ്രീമിയർലീഗിന് പുറമെ ലീഗ് കപ്പും മാഞ്ചസ്റ്റർ സിറ്റി ഇത്തവണ നേടിയിരുന്നു. ആഴ്‌സണലിനെ മറികടന്നാണ് സിറ്റി ജേതാക്കളായത്.

സിറ്റിയെ പ്രീമിയർ ലീഗിൽ 100 പോയിന്റ് എന്ന ചരിത്ര നേട്ടത്തിൽ എത്തിച്ച ഗ്വാർഡിയോള നിരവധി റെക്കോർഡുകളാണ് ഈ സീസണിൽ മറികടന്നത്. 100 പോയിന്റിന് പുറമെ പ്രീമിയർ ലീഗ് സീസണിൽ  106 ഗോൾ എന്ന നേട്ടവും ഗ്വാർഡിയോള മറികടന്നിരുന്നു. കളിച്ച 38 മത്സരങ്ങളിൽ 32 മത്സരങ്ങളും ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ജയിച്ചിരുന്നു.

ലിവർപൂൾ കോച്ച് ജൂർഗെൻ ക്ളോപ്പ്, ബേൺലിയുടെ സീൻ ഡൈഷ്, കാർഡിഫ് മാനേജർ നീൽ വാർനോക്, വോൾവ്സ് കോച്ച് നുനോ എസ്പിരിറ്റോ സാന്റോസ്, അക്കറിങ്ങ്ടൺ സ്റ്റാൻലി കോച്ച് ജോൺ കോൾമാൻ എന്നിവരെ മറികടന്നാണ് ഗ്വാർഡിയോള അവാർഡ് സ്വന്തമാക്കിയത്.

കാർഡിഫിനെ വീണ്ടും പ്രീമിയർ ലീഗിൽ തിരിച്ചെത്തിച്ച മാനേജർ  നീൽ വാർനോകിന് സ്പെഷ്യൽ അച്ചീവ്‌മെന്റ് അവാർഡും എവർട്ടൻ മാനേജർ സാം അലർഡൈസിനു ഹാൾ ഓഫ് ഫെയിം പുരസ്‍കാരവും സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement