Picsart 25 06 02 20 58 01 181

ഗ്രീസ്മാൻ 2027 വരെ അത്‌ലറ്റിക്കോ മാഡ്രിഡിൽ തുടരും


വെറ്ററൻ ഫ്രഞ്ച് മുന്നേറ്റനിര താരം അന്റോണിയോ ഗ്രീസ്മാൻ 2027 ജൂൺ വരെ അത്‌ലറ്റിക്കോ മാഡ്രിഡുമായി പുതിയ കരാർ ഒപ്പുവച്ചു. ക്ലബ്ബ് തിങ്കളാഴ്ച ഇത് ഔദ്യോഗികമായി അറിയിച്ചു. ഇതിനോടകം തന്നെ 197 ഗോളുകളുമായി ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ 34 കാരനായ താരം, 2026ൽ അവസാനിക്കാനിരുന്ന കരാറാണ് ഇപ്പോൾ 2027 വരെ നീട്ടിയിരിക്കുന്നത്.


ഈ സീസണിൽ ലാ ലിഗയിൽ അവർക്ക് പ്രധാന കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചു.
ഗ്രീസ്മാൻ 2014ൽ റയൽ സോസിഡാഡിൽ നിന്നാണ് ആദ്യമായി അത്‌ലറ്റിക്കോയിൽ ചേർന്നത്. അവിടെ മികച്ച പ്രകടനം നടത്തിയ ശേഷം ബാഴ്സലോണയിൽ ഒരു ദുഷ്കരമായ കാലഘട്ടത്തിനുശേഷം അദ്ദേഹം ക്ലബ്ബിലേക്ക് മടങ്ങിയെത്തി. 2018ൽ യൂറോപ്പ ലീഗ് നേടിയ ടീമിലും രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ അത്‌ലറ്റിക്കോ ടീമിലും ഗ്രീസ്മാൻ അംഗമായിരുന്നു.


കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഗ്രീസ്മാൻ, ഈ സമ്മറിൽ അമേരിക്കയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിൽ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കും.

Exit mobile version