ഗ്രീക്ക് സൂപ്പർ ലീഗ് പുനരാരംഭിക്കും

തോക്കുമായി ഗ്രീക്ക് ഫുട്ബോൾ ക്ലബ് ഉടമ കളിക്കളത്തിൽ എത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഗ്രീക്ക് സൂപ്പർ ലീഗ് ഈ ശനിയാഴ്ച പുനരാംഭിക്കും. ആരാധകർ തമ്മിലുള്ള അക്രമങ്ങളെ ചെറുക്കാൻ സൂപ്പർ ലീഗിലെ എല്ലാ ക്ലബ്ബുകളും നടപടികൾ കൈക്കൊള്ളും എന്നറിയിച്ചതിനെ തുടർന്നാണ് ലീഗ് നിർത്തിവെച്ച നടപടി പുനഃപരിശോധിക്കുന്നത്. ഫിഫയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് ഗ്രീക്ക് ഗവണ്മെന്റ് ലീഗ് നിർത്തിവെച്ചത്.

തോക്കുമായി കളിക്കളത്തിൽ എത്തിയ ഗ്രീക്ക് ഫുട്ബോൾ ക്ലബ്ബായ പാവോക് ഉടമ ഇവാൻ സവിഡി മാപ്പ് പറഞ്ഞിരുന്നു. 90ആം മിനുട്ടിൽ പാവേക് നേടിയ വിജയ ഗോൾ ആദ്യം റഫറി അനുവദിക്കുകയും പിന്നീട് ഓഫ്സൈഡായി വിധിക്കുകയുമായിരുന്നു. റഫറിയുടെ തീരുമാനത്തിൽ രോഷം കൊണ്ട ക്ലബ് ഉടമ തന്റെ ബോഡിഗ്വാഡിനൊപ്പം തോക്കുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുക ആയിരുന്നു. നാടകീയ രംഗങ്ങൾക്ക് പിറകെ പാവോക് ആരാധകരും ഗ്രൗണ്ടിൽ എത്തി. മത്സരം ഫൈൻസൽ വിസിലിന് മുന്നേ റഫറിക്ക് ഉപേക്ഷിക്കേണ്ടിയും വന്നു. 1985 നു ശേഷം ആദ്യമായി കിരീടം നേടാനുള്ള അവസരസമാണ് പാവോക്കിന് ഇപ്പോൾ കൈ വന്നിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡേലൈറ്റ് സേവിംഗ് കഴിഞ്ഞു, യൂറോപ്യൻ ഫുട്ബോൾ വീണ്ടും രാത്രി 12.15ന്
Next articleചെറിയ ടീമുകളല്ല, റാങ്കിംഗിൽ മുന്നേയുള്ള ടീമുകൾക്കെതിരെ ടൂർണമെന്റ് കളിക്കാൻ ഇന്ത്യ