തോക്കുമായി ക്ലബ് ഉടമ ഗ്രൗണ്ടിലെത്തിയ സംഭവം, ഗ്രീക്ക് ലീഗ് സസ്പെൻഡ് ചെയ്തു

- Advertisement -

ഇന്നലെ ഗ്രീക്ക് ലീഗിൽ നടന്ന നാടകീയ രംഗങ്ങൾക്ക് ഒടുവിൽ നടപടിയുമായി ഗവണ്മെന്റ്. ഗ്രീക്ക് സൂപ്പർ ലീഗ് അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഗവണ്മെന്റ് തീരുമാനിച്ചു. ഗ്രീക്ക് ലീഗിൽ ഇന്നലെ നടന്ന PAOK സോളാനികയും ഏതൻസും തമ്മിലുള്ള മത്സരത്തിനിടെ പാവോക് ഉടമ ഇവാൻ സവിഡി ഗ്രൗണ്ടിലേക്ക് തോക്കുമായി എത്തിയതാണ് ഗ്രീക്ക് ലീഗിന്റെ സസ്പെൻഷനിൽ എത്തിച്ചിരിക്കുന്നത്.

90ആം മിനുട്ടിൽ പാവേക് നേടിയ വിജയ ഗോൾ ആദ്യം റഫറി അനുവദിക്കുകയും പിന്നീട് ഓഫ്സൈഡായി വിധിക്കുകയുമായിരുന്നു. റഫറിയുടെ തീരുമാനത്തിൽ രോഷം കൊണ്ട ക്ലബ് ഉടമ തന്റെ ബോഡിഗ്വാഡിനൊപ്പം തോക്കുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുക ആയിരുന്നു. നാടകീയ രംഗങ്ങൾക്ക് പിറകെ പാവോക് ആരാധകരും ഗ്രൗണ്ടിൽ എത്തി. മത്സരം ഫൈൻസൽ വിസിലിന് മുന്നേ റഫറിക്ക് ഉപേക്ഷിക്കേണ്ടിയും വന്നു.

സംഭവത്തിന് ഉത്തരവാദിയായ ക്ലബ് ഉടമയെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്‌. ഗ്രീക്കിലെ കായിക മന്ത്രാലയം ആണ് സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement