ഗോൾ അനുവദിച്ചില്ല, തോക്കുമായി ക്ലബ് ഉടമ ഗ്രൗണ്ടിൽ

- Advertisement -

ഗ്രീക്ക് സൂപ്പർ ലീഗിലാണ് ഇന്നലെ നാടകീയ രംഗങ്ങൾ നടന്നത്. ഗ്രീക്ക് ലീഗിൽ ഇന്നലെ നടന്ന PAOK സോളാനികയും ഏതൻസും തമ്മിലുള്ള മത്സരത്തിനിടെ പാവോക് ഉടമ ഇവാൻ സവിഡിസാണ് ഗ്രൗണ്ടിലേക്ക് തോക്കുമായി എത്തിയത്. 90ആം മിനുട്ടിൽ പാവേക് നേടിയ വിജയ ഗോൾ ആദ്യം റഫറി അനുവദിക്കുകയും പിന്നീട് ഓഫ്സൈഡായി വിധിക്കുകയുമായിരുന്നു.

റഫറിയുടെ തീരുമാനത്തിൽ രോഷം കൊണ്ട ക്ലബ് ഉടമ തന്റെ ബോഡിഗ്വാഡിനൊപ്പം തോക്കുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുക ആയിരുന്നു. നാടകീയ രംഗങ്ങൾക്ക് പിറകെ പാവോക് ആരാധകരും ഗ്രൗണ്ടിൽ എത്തി. മത്സരം ഫൈൻസൽ വിസിലിന് മുന്നേ റഫറിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഏതൻസാണ് ലീഗിൽ ഇപ്പോൾ ഒന്നാമത്. പാവോക് മൂന്നാമതാണ്. ക്ലബിനും ആരാധകർക്കും ഉടമയ്ക്കും എതിരെ നിയമനടപടികൾ ഉടൻ ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement