ഗ്രീലിഷ് അടുത്ത ആഴ്ച തിരികെയെത്തും

ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷ് പരിക്ക് മാറി ഉടൻ തിരികെ എത്തും. അടുത്ത ആഴ്ചയോടെ ഗ്രീലിഷ് കളത്തിൽ തിരികെ എത്തും എന്ന് ആസ്റ്റൺ വില്ല അറിയിച്ചു. കാലിനേറ്റ പരിക്ക് കാരണം ഫെബ്രുവരി മുതൽ ഗ്രീലിഷ് ആസ്റ്റൺ വില്ല നിരയിൽ ഉണ്ടായിരുന്നില്ല. ഗ്രീലിഷ് ഇല്ലാത്ത 11 മത്സരങ്ങളിൽ ആസ്റ്റൺ വില്ലയ്ക്ക് അവരുടെ പഴറ്റ താളം കണ്ടെത്താൻ ആയിരുന്നില്ല. 11 മത്സരങ്ങളിൽ ആകെ മൂന്ന് മത്സരങ്ങക്കെ അവർക്ക് വിജയിക്കാൻ ആയുള്ളൂ.

ഗ്രീലിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഉണ്ടായേക്കില്ല. എവർട്ടണ് എതിരായ മത്സരത്തിലേക്ക് താരത്തെ കളത്തിൽ ഇറക്കാനാണ് ക്ലബ് ഇപ്പോൾ ശ്രമിക്കുന്നത്.

Exit mobile version