ഗോൺസാലസിന്റെ കൊറോണ മാറിയില്ല, അർജന്റീന സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു

ഫിയോറന്റീനയുടെ സ്‌ട്രൈക്കർ ആയ നിക്കോളാസ് ഗോൺസാലസിനെ അർജന്റീന സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ഇതുവരെ താരം COVID-19 ൽ നിന്ന് സുഖം പ്രാപിച്ചിട്ടില്ല എന്ന് അർജന്റീന അറിയിച്ചു. ഗോൺസാലസിന് മൂന്നാഴ്ച മുമ്പ് ആയിരുന്നു കൊറോണ പോസിറ്റീവ് ആയത്. ലക്ഷണങ്ങൾ ഒക്കെ മാറിയതിനാൽ ആണ് താരം അർജന്റീനയിൽ എത്തിയത്. എന്നാൽ പുതിയ സ്വാബ് ടെസ്റ്റിലും താരം കൊറോണ പോസിറ്റീവ് തന്നെ ആയതോടെ കാര്യങ്ങൾ പ്രശ്നത്തിൽ ആയി. ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ താരം ഉണ്ടാകില്ല.

Exit mobile version