Site icon Fanport

ഗോൾഡൻ ബൂട്ട് പോരാട്ടം മെസ്സിയും എംബപ്പെയും തമ്മിൽ

ഫൈനലിൽ അർജന്റീനയും ഫ്രാൻസും നേർക്കുനേർ വരുമ്പോൾ കിരീടത്തിന് ഒപ്പം ഗോൾഡ ബൂട്ടും ഗോൾഡൻ ബോളും എല്ലാം നിർണയിക്കുന്ന മത്സരം കൂടിയായി അത് മാറും. ഇപ്പോൾ ഗോൾഡൻ ബൂട്ടിൽ ലയണൽ മെസ്സിയും എംബപ്പെയും ഒപ്പമാണ്. മെസ്സിക്കും 5 ഗോളുകൾ എംബപ്പെക്കും അഞ്ചു ഗോളുകൾ. മെസ്സിക്ക് മൂന്ന് അസിസ്റ്റും എംബപ്പെക്ക് രണ്ട് അസിസ്റ്റും ആണ് ഈ ലോകകപ്പിൽ ഉള്ളത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയക്ക് എതിരെ ഗോളുമായാണ് എംബപ്പെ തുടങ്ങിയത്. അതിനു ശേഷം ഡെന്മാർക്കിനെ ഗ്രൂപ്പിൽ ഇരട്ട ഗോളുകൾ അടിച്ചു. നോക്കൗണ്ടിൽ പോളണ്ടിന് എതിരെയും എംബപ്പെ രണ്ട് ഗോളുകൾ നേടിയിരുന്നു.

Picsmessi 22 12 14 03 14 42 747

മെസ്സിയുടെ രണ്ട് ഗോളുകൾ വന്നത് ഗ്രൂപ്പ് ഘട്ടത്തിൽ ആയിരിന്നു സൗദിക്ക് എതിരെയും മെക്സിക്കോക്ക് എതിരെയും. നോക്കൗട്ട് റൗണ്ടിൽ ഓസ്ട്രേലിയക്ക് എതിരെയും നെതർലന്റ്സിന് എതിരെയും ക്രൊയേഷ്യക്ക് എതിരെയും ഒരോ ഗോളുകൾ. മെസ്സി അടിച്ച അഞ്ചു ഗോളുകളിൽ മൂന്ന് ഗോൾ പെനാൾട്ടിയിൽ നിന്ന് ആയിരുന്നു.

എംബപ്പെക്കും മെസ്സിക്കും പിറകിലായി ജിറൂദും അൽവാരെസും നാലു ഗോളുകളിൽ നിൽക്കുന്നുണ്ട്. അവരും ഗോൾഡൻ ബൂട്ട് സ്വപ്നം കാണുന്നുണ്ടാകും.

Race for the Golden Boot:

🇦🇷 Messi: 5 ⚽ (3 assists)
🇫🇷 Mbappé: 5 ⚽ (2 assists)
🇫🇷 Giroud: 4 ⚽ (0 assists)
🇦🇷 Alvarez: 4 ⚽ (0 assists)

Exit mobile version