അണ്ടർ 15 ഐ ലീഗിൽ ഗോകുലത്തിന് ജയത്തോടെ തുടക്കം

- Advertisement -

അണ്ടർ 15 യൂത്ത് ഐ ലീഗിൽ ഗോകുലം എഫ് സിക്ക് വിജയ തുടക്കം. ഇന്ന് തൃശ്ശൂരിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി കേരളയെ ആണ് ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോകുലം ഇരട്ട ഗോളുകളുമായി ജയൻ സ്വന്തമാക്കിയത്.

അഭിഷേകും അനസും ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഡിസംബർ 12ന് വയനാട് എഫ് സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. 12ന് തന്നെ മറ്റൊരു മത്സരത്തിൽ എഫ് സി കേരള സായി തിരുവനന്തപുരത്തേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement