
ഐ ലീഗിൽ കപ്പടിക്കാൻ തന്നെയാണ് ഗോകുലം എഫ് സി ഇറങ്ങുന്നത് എന്ന് ഗോകുലം എഫ് സി ഹെഡ് കോച്ച് ബിനോ ജോർജ്ജ്. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം ലോഞ്ചിനിടെയാണ് ബിനോ ജോർജ്ജ് കേരള ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് സംസാരിച്ചത്.
മികച്ച പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നത് എന്നും കപ്പ് അടിക്കാൻ വേണ്ടി തന്നെയാണ് ഐ ലീഗിന് ഇറങ്ങുന്നത് എന്നും ബിനോ ജോർജ്ജ് ചടങ്ങിൽ പറഞ്ഞു. നല്ലൊരു സ്ക്വാഡിനെയാണ് ഒരുക്കിയിട്ടുള്ളത് എന്ന് പറഞ്ഞ ബിനോ കോച്ച്, ഇങ്ങനെ ഒരു ക്ലബ് കേരളത്തിനായി നൽകിയതിന് ടീം ഉടമ ശ്രീ ഗോകുലം ഗോപാലനോട് പ്രത്യേകം നന്ദിയുൻ രേഖപ്പെടുത്തി.
കേരള ഫുട്ബോളിന്റെ സുവർണ്ണ കാലമാണ് വരാൻ പോകുന്നത് എന്നും കേരളത്തിന്റെ ഏക ഐ ലീഗ് ടീമിന്റെ കോച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial