ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ ഒരുങ്ങി ഗോകുലം എഫ് സി

- Advertisement -

ഐ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസളെ ആദരിക്കും. മാർച്ച് 6ന് കോഴിക്കോട് വെച്ച് മോഹൻ ബഗാനെതിരെയാണ് ഗോകുലത്തിന്റെ ഐ ലീഗിലെ അവസാന മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ മലയാളി താരങ്ങളെ പ്രത്യേക ചടങ്ങിൽ ആദരിക്കും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ ആണ് ചടങ്ങിലെ മുഖ്യാതിഥി. നിരവധി മുൻ ഇന്ത്യൻ താരങ്ങളും ചടങ്ങിൽ എത്തും. ഗോകുലം എഫ് സിയും ഒപ്പം ഗോകുലത്തിന്റെ ആരാധക കൂട്ടായ്മ ആയ ഗോകുലം എഫ് സി ബറ്റാലിയയുമാണ് ചടങ്ങ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement