
ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനാണ് ആദ്യ ടിക്കറ്റു വിതരണം ചെയ്തത്. ഗോകുലം കേരള എഫ് സി ആരാധകൻ ആസാദാണ് ടിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
ഗോകുലത്തിന്റെ ഹോം മത്സരങ്ങൾക്കായ് ഉള്ള ടിക്കറ്റുകൾ ഇന്നു മുതൽ ആവശ്യക്കാർക്ക് വാങ്ങിക്കാം. കോഴിക്കോട് സ്റ്റേഡിയത്തിൽ നിന്നും കോഴിക്കോടിലേയും മലപ്പുറത്തിലേയും ഗോകുലം ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റുകൾ ആരാധകർക്ക് വാങ്ങാം.
ഡിസംബർ 4ന് രാത്രി 8 മണിക്കാണ് ഗോകുലം എഫ് സിയുടെ ആദ്യ മത്സരം നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial