ഗോകുലം ഇനി പുതിയ പരിശീലകന്റെ കീഴിൽ, അർജന്റീനക്കാരൻ ഫെർണാണ്ടോ വലേറ എത്തുന്നു

- Advertisement -

ഗോകുലം എഫ് സിയിൽ പുതിയ പരിശീലകൻ എത്തുന്നു. അർജന്റീനൻ സ്വദേശിയായ ഫെർണാണ്ടോ വലേറയാണ് ഗോകുലത്തിന്റെ പരിശീലക സ്ഥാനം ബിനോ ജോർജ്ജിൽ നിന്ന് ഏറ്റെടുക്കാൻ പോകുന്നത്. ക്ലബ് ഫെർണാണ്ടോ വലേറയുമായി കരാറിൽ എത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഫെർണാണ്ടോ ഗോകുലത്തിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.

ബിനോ ജോർജ്ജിനെ ക്ലബിന്റെ ടെക്നിക്കൽ ഡയറാക്ടറായി ഉയർത്തിയാകും ഫെർണാണ്ടോയെ പരിശീലകനാക്കുക. ബിനോ ജോർജ്ജ് ക്ലബിന്റെ അഭിവാജ്യ ഘടകമായതിനാൽ തന്നെ അദ്ദേഹത്തിനെ ക്ലബിൽ പ്രൊമോഷനോടു കൂടി ക്ലബിനൊപ്പം നിർത്തും. അർജന്റീന സ്വദേശിയാണ് എങ്കിലും സ്പെയിനിലാണ് പുതിയ കോച്ചിന്റെ ജീവിതം. സ്പാനിഷ് പാസ്പോർട്ട് ഹോൾഡറായ അദ്ദേഹം ബാഴ്സലോണയിൽ വെച്ച് യുവേഫ പ്രൊ ലൈസൻസും കോച്ചിംഗിൽ സ്വന്തമാക്കിയിട്ടുണ്ട്.

ഫുട്ബോൾ ഇന്റലിജൻസ് എന്നൊരു പുസ്തകവും കോച്ചിംഗിൽ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആർ സി ഡി എസ്പാനിയോൾ ക്ലബിൽ പരിശീലകരുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സ്പാനിഷ് ക്ലബുകൾക്കൊപ്പവും കാറ്റലൻ ക്ലബുകൾക്കൊപ്പവും ഫെർണാണ്ടോ സഹകരിച്ചിട്ടുണ്ട്.

ഗോകുലം പ്രൊഫഷണൽ ആയി മുന്നേറുന്നതിന്റെ സൂചനയായി വേണം പുതിയ പരിശീലകന്റെ വരവിലൂടെ കാണാൻ. വരും കാലത്ത് കേരള ഫുട്ബോളിന് ഈ ടീമിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കാം എന്നും ഈ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement