
ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന 9 ഹോം മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളാണ് വിൽപ്പനയാരംഭിച്ചത്. 9 മത്സരങ്ങൾക്കുമായി സീസൺ ടിക്കറ്റ് വെറും 350 രൂപ മാത്രമേ ഉള്ളൂ. ആരാധകർക്ക് ടിക്കറ്റ് കോഴിക്കോട് സ്റ്റേഡിയത്തിൽ ഉള്ള കൗണ്ടറിൽ നിന്നോ ഗോകുലത്തിന്റെ മലപ്പുറം കോഴിക്കോട് ജില്ലയിലെ ബ്രാഞ്ചുകളിൽ നിന്നോ വാങ്ങാം.
മത്സര ദിവസവും ടിക്കറ്റ് വിൽപ്പനയ്ക്ക് ഉണ്ടാകും. ഡിസംബർ 4ന് ചെന്നൈ സിറ്റിക്കെതിരായാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം.
കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടിപി ദാസനാണ് ആദ്യ ടിക്കറ്റു വിതരണം ചെയ്തു കൊണ്ട് ടിക്കറ്റ് വില്പ്പൻ ഉദ്ഘാടനം ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial