
ഗോകുലം എഫ് സി പുതിയ സീസൺ ആരംഭത്തിന് ഗോവയിൽ ഇറങ്ങുന്ന AWES കപ്പിന് നിറം കൂടുന്നു. നാലു ഗ്രൂപ്പുകളിലായി 12 ക്ലബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഐ എസ് എൽ ക്ലബുകളായ പൂനെ സിറ്റിയും എഫ് സി ഗോവയും പങ്കെടുക്കും എന്ന് ഉറപ്പായി. ഗോവയിൽ സെപ്റ്റംബർ ആദ്യ വാരം ആണ് ടൂർണമെന്റ് നടക്കുന്ന.
AWES എന്ന ഫുട്ബോൾ സ്നേഹികളുടെ സംഘടനയും ഗോവൻ ഫുട്ബോൾ അസോസിയേഷനും ഡെംപോ എഫ് സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്താൻ പോകുന്നത്. രണ്ട് ഐ എസ് എൽ ക്ലബും ഗോകുലം എഫ് സിയും കൂടാതെ ഐ ലീഗിൽ ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള ക്ലബായ ഡെംപോ എഫ്, സാൽഗോക്കർ, സ്പോർടിംഗ് ഗോവ, ബർദേസ് എഫ് സി, വാസ്കോ ഗോവ, കലംഗൂട് ഫുട്ബോൾ അസോസിയേഷൻ എന്നീ മികച്ച ക്ലബുകളും ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്.
ഗോകുലം മാനേജ്മെന്റിന്റെ തന്നെ ക്ലബായ വിവാ ചെന്നൈയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഗോകുലം വാസ്കോ ഗോവയോടും സ്പോർടിംഗ് ക്ലബ് ഗോവയോടും ഒപ്പം ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കുന്ന ടൂർണമെന്റിന് ഡുലർ ഫുട്ബോൾ സ്റ്റേഡിയം വേദിയാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial