ഗോകുലം കേരള എഫ് സിക്ക് പുതിയ ജേഴ്സി

- Advertisement -

ഐ ലീഗിനായി ഒരുങ്ങിന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിക്ക് പുതിയ ജേഴ്സി എത്തി. ഹോം മത്സരങ്ങൾക്കും എവേ മത്സരങ്ങൾക്കുമായി രണ്ട് പുതിയ ജേഴ്സി ആണ് ഗോകുലം ഐ ലീഗിനായി അവതരിപ്പിച്ചിരിക്കുന്നത്.

ജലന്ദറിലുള്ള കൈസൺ സ്പോർട്സ് ആൻഡ് ഫിറ്റ്നെസ് ആണ് ഗോകുലത്തിനായി ജേഴ്സി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മൊഹമ്മദ്ൻസ് സ്പോർടിംഗിനും കൈസണായിരുന്നു ജേഴ്സി ഒരുക്കിയത്. ചുവപ്പും മഞ്ഞയും നിറത്തിലാണ് ഹോം ജേഴ്സി ഡിസൈൻ. പച്ചയും കറുപ്പും നിറത്തിലാണ് എവേ ജേഴ്സി.

ജേഴ്സിയിൽ സ്പോണസറായ ആച്ചിയും ഉണ്ട്. ഐലീഗിൽ ഷില്ലോങ്ങ് ലജോങ്ങിനെതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement