
ഗോകുലം എഫ് സിയുടെ പുതിയ പരിശീലകൻ അടുത്ത ആഴ്ച എത്തും അർജന്റീനൻ സ്വദേശിയായ ഫെർണാണ്ടോ വലേറയാണ് ഗോകുലത്തിന്റെ പരിശീലക സ്ഥാനം ബിനോ ജോർജ്ജിൽ നിന്ന് ഏറ്റെടുക്കാൻ വേണ്ടി എത്തുന്നത്. സൂപ്പർ കപ്പിന് മുമ്പായി ഫെർണാണ്ടോ ചുമതലയേൽക്കും. ക്ലബ് ഫെർണാണ്ടോ വലേറയുമായി കഴിഞ്ഞ മാസം അവസാനം കരാറിൽ എത്തിയിരുന്നു.
ഫെർണാണ്ടോ എത്തുന്നതോടെ ഇപ്പോഴത്തെ പരിശീലകനായ ബിനോ ജോർജ്ജ് ഗോകുലം എഫ് സിയുടെ ടെക്നിക്കൽ ഡയറാക്ടറാകും. അർജന്റീന സ്വദേശിയാണ് എങ്കിലും സ്പെയിനിലാണ് പുതിയ കോച്ചിന്റെ ജീവിതം. സ്പാനിഷ് പാസ്പോർട്ട് ഹോൾഡറായ അദ്ദേഹം ബാഴ്സലോണയിൽ വെച്ച് യുവേഫ പ്രൊ ലൈസൻസും കോച്ചിംഗിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഫുട്ബോൾ ഇന്റലിജൻസ് എന്നൊരു പുസ്തകവും കോച്ചിംഗിൽ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആർ സി ഡി എസ്പാനിയോൾ ക്ലബിൽ പരിശീലകരുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സ്പാനിഷ് ക്ലബുകൾക്കൊപ്പവും കാറ്റലൻ ക്ലബുകൾക്കൊപ്പവും ഫെർണാണ്ടോ സഹകരിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial