Site icon Fanport

മുൻ ഗോകുലം താരം മനോജ് ഇനി കേരള യുണൈറ്റഡിൽ

മലപ്പുറം സെപ്‌റ്റംബർ 10 : കേരള യുണൈറ്റഡ് FC മുൻ ഗോകുലം FC താരമായ മനോജുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു.

25 വയസ്സ് പ്രായവും, തിരുവനന്തപുരം സ്വദേശിയും, മുൻ ഗോകുലം FC താരവുമായ മനോജുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ ഒരു വർഷം മനോജ് ഗോകുലത്തിനു വേണ്ടി കളിച്ചിരുന്നു. 2020 കേരള പ്രീമിയർ ലീഗ് വിജയിക്കുകയും ചെയ്തു.

“ഐ-ലീഗ് രണ്ടാം ഡിവിഷൻ ഒരു പുതിയ അനുഭവമായിരിക്കും . കേരളത്തിൽ മറ്റൊരു ക്ലബ്ബിൽ ചേരാൻ സാധിച്ചതിൽ സന്തോഷം. ഒരു കളിക്കാരൻ എന്ന നിലയിൽ, തനിക്കും ക്ലബ്ബിനും ഒരേപോലെ ഉയരാൻ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. യുണൈറ്റഡ്‌ വേൾഡ് മാനേജ്മെന്റിന് നന്ദി അറിയിക്കുന്നു . ” സൈനിങ്ങിനു ശേഷം മനോജ് പറഞ്ഞു .

” കഴിഞ്ഞ KPL ൽ, ഏറ്റവും മികച്ച പ്രകടനം നടത്തിയ ഡിഫെൻഡറായിരുന്നു മനോജ് .അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, കാറ്റിനാധ്വാനവും ടീമിന് ഗുണം ചെയ്യും..” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.

Exit mobile version