Site icon Fanport

കപ്പ് ഉയർത്തി ഗോകുലത്തിന്റെ കുട്ടികളും

ഗോകുലം കേരള എഫ് സിക്ക് ഇത് കപ്പ് വാരിക്കൂട്ടുന്ന സമയമാണ്. ഇന്ന് അവരുടെ അണ്ടർ 15 ടീമാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ലുക സോക്കർ കപ്പാണ് ഇന്ന് ഗോകുലത്തിന്റെ കുട്ടികൾ സ്വന്തമാക്കിയത്. ഇന്ന് നടന്ന ഫൈനലിൽ ലിഫയെ തോൽപ്പിച്ചായിരുന്നു ഗോകുലത്തിന്റെ കിരീടം. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു.

തുടർന്ന് പെനാൾട്ടിയിൽ എത്തിയപ്പോൾ 4-3ന് ഗോകുലം കേരള എഫ് സി വിജയിച്ചു. കഴിഞ്ഞ ദിവസം സെമിയിൽ മുത്തൂറ്റ് അക്കാദമിയെ തോൽപ്പിച്ചായിരുന്നു ഗോകുലം സെമിയിൽ എത്തിയത്. നേരത്തെ ഗോകുലത്തിന്റെ സീനിയർ ടീം ഡ്യൂറണ്ട് കപ്പു, റിസേർവ്സ് ടീം ബൊദൗസ കപ്പും സ്വന്തമാക്കിയിരുന്നു.

Exit mobile version