ഗോകുലം എഫ് സിയുടെ കിവി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

ഗോകുലം എഫ് സിയുടെ ഫോർവേഡ് ആയിരുന്ന കിവിയെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഐലീഗ് ക്ലബിനായി ബൂട്ടു കെട്ടുന്ന ആദ്യ നാഗാലാ‌ൻഡുകാരനായിരുന്നു കഴിഞ്ഞ വർഷം കിവി. ഐ എസ് എല്ലിൽ എത്തുന്നതോടെ ഐ എസ് എൽ കളിക്കുന്ന ആദ്യ നാഗാലാ‌ൻഡ് താരം കൂടിയാകും കിവി.

ഗോകുലത്തിനായി ഐലീഗിന്റെ അവസാന പകുതിയിൽ മികച്ച പ്രകടനമായിരുന്നു കിവി നടത്തിയത്. മൂന്നു വർഷത്തേക്കാണ് കിവിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുനായുള്ള പുതിയ കരാർ. മെയ് 2021വരെ കിവി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും. ഗോകുലത്തിന്റെ പലതാരങ്ങളെയും ഐ എസ് എൽ ക്ലബുകൾ റാഞ്ചുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement