Picsart 23 12 19 17 09 00 172

അവസാനം ഗോകുലം കേരള വിജയ വഴിയിൽ

അവസാനം ഗോകുലം കേരളക്ക് ഒരു വിജയം. ഇന്ന് ഐ ലീഗിൽ നടന്ന മത്സരത്തിൽ ശ്രീനിധിയെ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയമാണ് നേടിയത്. ഗോകുലം കേരളക്കായി ക്യാപ്റ്റൻ അലക്സ് ഇരട്ട കോളുകൾ നേടി. ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഗോകുലം കേരളക്ക് ആദ്യം ലീഡ് നൽകിയത് നിലി ആയിരുന്നു. ഒമ്പതാം മിനിട്ടലായിരുന്നു ഗോൾ.

39ആം മിനുട്ടിൽ അലക്സ് ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി അവസാനിക്കും മുമ്പ് ശ്രീക്കുട്ടൻ കൂടെ ഗോൾ നേടിയതോടെ ഗോകുലത്തിന്റെ ലീഡ് മൂന്നായി. രണ്ടാം പകുതിയിൽ വീണ്ടും അലക്സ് ഗോൾ നേടി ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു. ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ശ്രീനിധിയുടെ ആശ്വാസ ഗോൾ വന്നത്.

ഈ വിജയത്തോടെ ഗോകുലം കേരള 17 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകൗആണ്‌

Exit mobile version