Picsart 25 09 24 18 59 18 821

ഡിഫൻഡർ ലൂയിസ്‌ മാതിയാസ് ഹെർണാണ്ടസ് ഗോകുലം കേരളയിൽ.

കോഴിക്കോട്; സ്പാനിഷ് ഡിഫെൻഡർ ലൂയിസ്‌ മാതിയാസ് ഹെർണാണ്ടസിനെ സൈൻ ചെയ്തു ഗോകുലം കേരള എഫ് സി. മലേഷ്യൻ ക്ലബ്ബായ ഡിപിഎംഎം എഫ്‌സിയിൽ നിന്നാണ് താരം ഗോകുലത്തിലെത്തുന്നത്. 27 കാരനായ ഹെർണാണ്ടസ് സ്പെയിനിൽ തന്നെയാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചതും. റായോ കാന്റബ്രിയ, ഗിംനാസ്റ്റിക്ക ഡി ടോറലവേഗ, എസ്ഡി ഫോർമെന്റേര, സലാമാങ്ക സിഎഫ് യുഡിഎസ് തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടി ഹെർണാണ്ടസ് മുൻകാലങ്ങളിൽ പന്തുതട്ടിയത്.

ബാക്ക്‌ലൈനിന് ആവശ്യമായ സ്ഥിരതയും പ്രതിരോധശേഷിയും കളിയുലടനീളെ നൽകാൻ സാധിക്കുന്ന പ്ലയെർ ആണ് ഹെർണാണ്ടസ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ, ടീം നേരിട്ട പ്രതിരോധത്തിലെപ്രശനങ്ങൾക്ക്, ഹെർണാണ്ടസിന്റെ വരവ് വഴി പരിഹാരം കാണാൻ സാധിക്കുമെന്നാണ് ടീം കരുതുന്നത്.

“ഗോകുലം കേരള എഫ്‌സിയിൽ ചേരുന്നതിലും കേരളത്തിലെ ആവേശകരമായ ഫുട്ബോൾ സംസ്കാരത്തിന്റെ ഭാഗമാകുന്നതിലും ഞാൻ ശരിക്കും സന്തോഷിക്കുന്നു. ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്റെ പരമാവധി നൽകാൻ ഞാൻ തയ്യാറാണ്.”
— ലൂയിസ് മാതിയാസ് ഹെർണാണ്ടസ്

“ഗോകുലം കേരള എഫ്‌സിയിലേക്ക് ലൂയിസ് ഹെർണാണ്ടസിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവപരിചയവും പ്രതിരോധശേഷിയും ഞങ്ങളുടെ ടീമിന് സന്തുലിതാവസ്ഥയും ശക്തിയും നൽകും, എന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണിൽ ഞങ്ങളുടെ മത്സരങ്ങളിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ചാമ്പ്യൻഷിപ്പ് നേടാനുള്ള ഞങ്ങളുടെ ശ്രമത്തിൽ സഹായിക്കുമെന്നും വിശ്വസിക്കുന്നു.”
— വിസി പ്രവീൺ, പ്രസിഡന്റ്, ഗോകുലം കേരള എഫ്‌സി.

Exit mobile version