Picsart 24 04 19 15 08 41 294

ഗോകുലം വനിതാ താരങ്ങൾക്ക് ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു

കോഴിക്കോട്, ഏപ്രിൽ 19: ഗോകുലം കേരള എഫ്‌സി സെൻ്റ് ജോസഫ് ദേവഗിരി കോളേജുമായി സഹകരിച്ച് വനിതാ ടീമിനായുള്ള സെലക്ഷൻ ട്രയൽസ് ഏപ്രിൽ 25 ന് കോഴിക്കോട് സെൻ്റ് ജോസഫ് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ രാവിലെ 7 മണി മുതൽ നടത്തും.

തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് സൗജന്യ കോളേജ് വിദ്യാഭ്യാസം, വർഷം മുഴുവൻ ഫുട്ബോൾ പരിശീലനം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഹയർസെക്കൻഡറി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് വിവിധ ടൂർണമെൻ്റുകളിൽ ഗോകുലം കേരള എഫ്‌സിയെയും സെൻ്റ് ജോസഫ് ദേവഗിരി കോളേജിനെയും പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7823958897 എന്ന നമ്പറിൽ ബന്ധപ്പെടുക.

Exit mobile version