Site icon Fanport

9 ഗോൾ ജയം, ഗോകുലം കേരള ഇന്ത്യൻ വനിതാ ലീഗ് ക്വാർട്ടർ ഫൈനലിൽ

ഗോകുലം കേരള ഇന്ത്യൻ വനിതാ ലീഗ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ മാതാരുക്മണി ക്ലബിന് എതിരെ 9-0ന്റെ വിജയം ഗോകുലം കേരള സ്വന്തമാക്കി.

ഗോകുലം 23 05 09 21 33 29 527

നേപ്പാൾ ഇന്റർനാഷണൽ ഫോർവേഡ് സബിത്ര ഭണ്ഡാരിയുടെ നാല് ഗോളുകളും പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവും ആണ് ഗോകുലം കേരളത്തിന് കരുത്തായത്. ഇന്ദുമതി കതിരേശന്റെ ഇരട്ട ഗോളുകളും, സോറോഖൈബാം രഞ്ജന ചാനു, ഡാങ്‌മേയ് ഗ്രേസ്, ഹേമം ഷിൽക്കി ദേവി എന്നിവരുടെ ഓരോ ഗോളും ഇന്ന് മലബാറിയൻസിന്റെ ജോലി എളുപ്പമാക്കി.

ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ഗോകുലം കേരളക്ക് ആയി. ആറ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഗോകുലം.

Exit mobile version