Picsart 23 07 11 17 41 47 942

മലയാളി ഡിഫൻഡർ നിധിൻ കൃഷ്ണ ഗോകുലം കേരളയിൽ

കോഴിക്കോട് – ഡിഫെൻഡർ നിധിൻ കൃഷ്ണയുമായി മൂന്നുവർഷത്തെ കരാറിലെത്തിയതായി ഗോകുലം കേരള. 24കാരനായ താരം കാസർകോഡ് സ്വദേശിയാണ്. കേരള യുണൈറ്റഡ് എഫ്‌സി, സൗത്ത് യുണൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്, എസ്എൻ കോളേജ് കണ്ണൂർ, സായ് കേരള. തുടങ്ങിയ ടീമുകളിൽ കളിച്ച പരിചയമുണ്ട് നിധിൻ കൃഷ്ണയ്ക്ക്. കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡ് എഫ്‌സിയുടെ വിജയത്തിൽ നിർണായക പ്രാധാന്യമുണ്ടായിരുന്നു നിധിൻ കൃഷ്ണയ്ക്ക്.

“നിധിൻ കൃഷ്ണയുമായി കരാറിലെത്തിയതിൽ സന്തോഷമുണ്ട് കേരളത്തിലെ പ്രാദേശിക ഫുട്ബോളിൽ പരിചിതനാണ് നിധിൻ അത് ടീമിന് ഒരു മുതൽകൂട്ടായിരിക്കും ” പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു,

“പുതിയ കളിക്കാർക്ക് പ്രാധാന്യം നൽകുന്ന ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണ്. എന്നിൽ വിശ്വസിച്ച് എനിക്ക് ഈ അവസരം നൽകിയതിൽ ജികെഎഫ്‌സിയോട് ഞാൻ നന്ദിയുള്ളവനാണ്‌. നമ്മുടെ സംസ്ഥാനത്തിന് അഭിമാനകരമാകും വിധം നമുക്ക് ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്.” ജികെഎഫ്‌സിയിൽ ചേരാനുള്ള തീരുമാനത്തെക്കുറിച്ച് നിധിൻ കൃഷ്ണ പറഞ്ഞു.

Exit mobile version