Picsart 23 05 12 19 48 27 688

വീണ്ടും ഗോളടിച്ചു കൂട്ടി ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ ഗ്രൂപ്പ് ഘട്ടം ഗോകുലം കേരള വിജയത്തോടെ പൂർത്തിയാക്കി. ഇന്ന് മുംബൈ നൈറ്റ്സിനെ നേരിട്ട ഗോകുലം കേരള പതിനൊന്നു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ 11 ഗോളുകളുടെ വിജയം അവർ സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ഗോകുലത്തിനായി. ഗോകുലം നേരത്തെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിരുന്നു.

ഇന്ന് നേപ്പാൾ സ്ട്രൈക്കർ സബിത്ര ഏഴു ഗോളുകളാണ് ഗോകുലം കേരളക്കായി അടിച്ചു കൂട്ടി. സന്ധ്യ രണ്ടു ഗോളും, ഇന്ധുമതി, റോജ എന്നിവർ ഒരോ ഗോളും നേടി. 7 മത്സരങ്ങളിൽ നിന്ന് 6 വിജയവും ഒരു സമനിലയുമായി 19 പോയിന്റുമായാണ് ഗോകുലം ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തത്. 53 ഗോളുകൾ അവർ അടിച്ചപ്പോൾ ആകെ 5 ഗോളുകൾ ആണ് വഴങ്ങിയത്.

Exit mobile version