Site icon Fanport

ഗോകുലം കേരള വീണ്ടും ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ!!

തുടർച്ചയായി മൂന്നാം ഇന്ത്യൻ വനിതാ ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം കേരള ഒരു ചുവട് കൂടെ അടുത്തു. ഇന്ന് നടന്ന സെമി ഫൈനലിൽ ഗോകുലം കേരള ഈസ്റ്റേൺ സ്പോർടിംഗ് യൂണിയെനെ തോൽപ്പിച്ച് ആണ് ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഗോകുലം കേരളയുടെ തിരിച്ചടി.

Picsart 23 05 19 22 26 13 083

18ആം മിനുട്ടിൽ കമലദേവി ആണ് ഈസ്റ്റേൺ യൂണിയന് ലീഡ് നൽകിയത്. 31ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഗോകുലം കേരള ഒരു പെനാൾട്ടിയിലൂടെ ഇന്ദുമതി ഗോകുലത്തിന് സമനില നൽകി. 45ആം മിനുട്ടിൽ സബിത്ര ഗോൾ നേടിയതോടെ 2-1ന്റെ ലീഡ് ഗോകുലം നേടി.

55ആം മിനുട്ടിൽ സബിത്രയുടെ പാസിൽ നിന്ന് വിവിയൻ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി. 70ആം മിനുട്ടിൽ വീണ്ടും സബിത്രയുടെ അസിസ്റ്റിൽ ഇന്ദുമതി തന്റെ രണ്ടാം ഗോൾ നേടി. സ്കോർ 4-1. ഇതിനു ശേഷം അവസാനം ഇഞ്ച്വറി ടൈമിൽ സബിത്ര ഒരു ഗോൾ കൂടെ നേടിയതോടെ വിജയം പൂർത്തിയായി. ഫൈനലിൽ കിക്ക്സ്റ്റാർട് എഫ് സിയെ ആകും ഗോകുലം കേരള നേരിടുക.

Exit mobile version