Picsart 25 01 15 20 37 40 638

ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം കേരളക്ക് വീണ്ടും സമനില

ബംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരളക്ക് രണ്ടാം സമനില.
ഇന്ന് (15-1-2025) ബംഗളൂരുവിൽ നടന്ന കിക്‌സ്റ്റാർട്ട് എഫ്.സിക്കെതിരേയുള്ള എവേ മത്സരമാണ് സമനിലയിൽ കലാശിച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ കിക്‌സ്റ്റാർട്ട് ഗോൾ നേടിയിരുന്നു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തിന്ന് വന്ന സെറ്റ് പീസിനെ ഗോകുലം പ്രതിരോധ നിര കടന്നെത്തിയ സഞ്ജു വലയിലെത്തിക്കുകയായിരുന്നു.

ഒരു ഗോൾ വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച ഗോകുലം പിന്നീട് കിക്സ്റ്റാർട്ടിന്റെ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിച്ചു. ഗോളിലേക്കായി കിക്‌സ്റ്റാർ നിരന്തരം ആക്രമം കടുപ്പിച്ചെങ്കിലും പതറാതിരുന്ന ഗോകുലം കൗണ്ടർ അറ്റാക്കിലൂടെ എതിർ ഗോൾമുഖത്തും പന്ത് എത്തിച്ചുകൊണ്ടിരുന്നു. 20ാം മിനുട്ടിന് ശേഷം കിക്‌സ്റ്റാർട്ട് നിരന്തരം ഗോകുലത്തിന് ഭീതി സ്ൃഷ്ടിച്ചെങ്കിലും ഗോകുലം പ്രതിരോധനിര പതറിയില്ല. ഗോൾ മടക്കാനായി പൊരുതിയ ഗോകുലം അധികം വൈകാതെ ഗോൾ മടക്കി.

36ാം മിനുട്ടിൽ മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്ത് മുന്നേറ്റതാരം ഫസീല കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതിയിൽതന്നെ ഗോകുലം സമനില പിടിച്ചു. രണ്ടാം പകുതിയിൽ മലബാറിയൻസ് മികവ് കാട്ടിയെങ്കിലും ഗോൾ നേടാനാകാത്തതിനെ തുടർന്ന് മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

ജനവരി 20ന് വെസ്റ്റ് ബംഗാളിൽനിന്നുള്ള ശ്രീഭൂമിക്കെതിരേയുള്ള എവേ മത്സരത്തിലാണ് ഗോകുലം വനിതകൾ അടുത്ത മത്സരത്തിനിറങ്ങുക.

Exit mobile version