Picsart 24 02 16 17 54 18 118

നാലു ഗോൾ വിജയം, ഐ ലീഗിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്ത്

ഐ ലീഗിൽ രാജസ്ഥാനെതിരെ തകർപ്പൻ വിജയവുമായി ഗോകുലം കേരള. ഇന്ന് എവേ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ നേരിട്ട ഗോകുലം എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ 28ആം മിനുട്ടിൽ കോമ്രോണിലൂടെ ഗോകുലം കേരള ലീഡ് എടുത്തു. ആദ്യ പകുതി 1-0 എന്ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അലക്സിലൂടെ ഗോകുലം കേരള ലീഡ് ഇരട്ടിയാക്കി. താമസിയാതെ കോമ്രോൺ വീണ്ടും ഗോൾ നേടി. ഇത്തവണ ഒരു ലോംഗ് റേഞ്ചറിലൂടെ ആയിരുന്നു കോമ്രോണിന്റെ ഫിനിഷ്. പിന്നെ ജോൺസണും കൂടെ ഗോൾ നേടിയതോടെ ഗോകുലം കേരള വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ ഗോകുലം കേരള 26 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള മൊഹമ്മദൻസിന് 5 പോയിന്റ് പിറകിലാണ് ഗോകുലം ഇപ്പോഴും ഉള്ളത്.

Exit mobile version