Picsart 23 07 14 21 33 17 854

ഷോർജിത് ലോയിതോങ്‌ബാം ഗോകുലം കേരളയിൽ

മണിപ്പൂരിൽ നിന്നുള്ള ബിഷോർജിത് ലോയിതോങ്‌ബാമിന്റെ സൈനിംഗിലൂടെ ഗോകുലം കേരള സ്ക്വാഡ് ശക്തിപ്പെടുത്തി. മണിപ്പൂരിൽ നിന്നുള്ള പ്രഗത്ഭ ഗോൾകീപ്പർ ബിഷോർജിത് ലോയിതോങ്ബാമിനെ രണ്ടു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.

കെങ്ക്രെ എഫ്‌സി, നെറോക്ക എഫ്‌സി, നോർത്ത് ഇംഫാൽ സ്‌പോർടിംഗ് അസോസിയേഷൻ, തുടങ്ങിയ ക്ലബ്ബുകൾക്കായി താരം കളിച്ചിട്ടുണ്ട്.

“ബിഷോർജിത് ലോയിതോംഗ്ബാം ജികെഎഫ്‌സിയിൽ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവവും വൈദഗ്ധ്യവും
ഞങ്ങളുടെ ടീമിന്, പ്രത്യേകിച്ച് നിർണായക മത്സരങ്ങളിൽ വിലമതിക്കാനാവാത്തതായിരിക്കും.” സൈനിങ്ങിനെ കുറിച്ച് പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

ബിഷോർജിത് ലോയിടോങ്ബാം GKFC-യിൽ ചേരുന്നതിന്റെ ആവേശം പങ്കുവെച്ചു, “GKFC യുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട് ,ടീമിന്റെ ജൈത്രയാത്രയിൽ ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകും.”

Exit mobile version