Site icon Fanport

ഇന്ത്യൻ വനിതാ ലീഗ് ഇന്ന് മുതൽ, ഗോകുലം കേരള ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ത്യൻ വനിതാ ലീഗ് പുതിയ സീസണ് ഇന്ന് തുടക്കം. അഹമ്മദാബാദിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. നിലവിലെ ഹീറോ ഇന്ത്യൻ വനിതാ ലീഗ് ഗോകുലം കേരള എഫ്‌സി, അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 11 വിജയങ്ങളുമായി ഗോകുലം തങ്ങളുടെ കിരീടം നിലനിർത്തിയിരുന്നു. അവസാന രണ്ട് സീസണിലെയും പോലെ ഗോകുലത്തിന് ഇത്തവണ കാര്യങ്ങൾ എളുപ്പമായിരിക്കില്ല.

ഗോകുലം 23 04 25 21 59 29 188

വൈകിട്ട് 4.30 നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തത്സമയം കാണാം. ഗ്രൂപ്പ് എയിലെ ഇന്നത്തെ മറ്റു മത്സരങ്ങളിൽ മിസാക യുണൈറ്റഡ് മാതാ റുകമണിയെയും, സ്പോർട്സ് ഒഡീഷ ഹോപ്സ് എസ് സിയെയും, കഹാനി എഫ് സി മുംബൈ നൈറ്റ്സിനെയും നേരിടും.

Exit mobile version