Site icon Fanport

ഗോകുലം കേരളയെ തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഡ്യൂറണ്ട് കപ്പ് സെമി ഫൈനലിൽ

ഡ്യൂറണ്ട് കപ്പിൽ കേരളത്തിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഗോകുലം കേരള പുറത്തായി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്‌. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച് ഈസ്റ്റ് ബംഗാൾ സെമി ഫൈനലിലേക്ക് മുന്നേറി. മുൻ ചാമ്പ്യന്മാരായ ഗോകുലം കേരള പൊരുതി നോക്കിയെങ്കിലും ഈസ്റ്റ് ബംഗാളിനെ മറികടക്കാൻ അവർക്ക് ആയില്ല.

ഗോകുലം കേരള 23 08 25 19 52 37 364

ഇന്ന് മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. ജോർദാൻ എൽസിയാണ് മത്സരം ആരംഭിച്ച് സെക്കൻഡുകൾക്ക് ഇടയിൽ ഈസ്റ്റ് ബംഗാളിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഈസ്റ്റ് ബംഗാളിനായി. എന്നാൽ രണ്ടാം പകുതിയിൽ ഗോകുലം ശക്തമായി തിരിച്ചടിച്ചു. 57ആം മിനുട്ടിൽ ബൗബ അമിനോയിലൂടെ അവർ സമനില പിടിച്ചു. സ്കോർ 1-1

78ആം മിനുട്ടിൽ പക്ഷെ ഒരു സെൽഫ് ഗോൾ ഈസ്റ്റ് ബംഗാളിന് വീണ്ടും ലീഡ് നൽകി. ബൗബ അമിനോ ആയിരുന്നു ആ സെൽഫ് ഗോൾ നേടിയത്‌. പിന്നീട് തിരികെ വരാൻ ഗോകുലം കേരളക്ക് ആയില്ല‌.

Exit mobile version