Site icon Fanport

തുടക്കം ഗംഭീരം!! ഗോകുലം കേരള വിജയത്തോടെ തുടങ്ങി

ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരളക്ക് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഗോകുലം കേരള പരിശീലകൻ ഡൊമിംഗോ ഒറാമസിന്റെ കീഴിലെ ക്ലബിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മലയാളി താരങ്ങളായ സൗരവും ശ്രീകുട്ടനുമാണ് ഗോകുലത്തിനായി ഗോൾ നേടിയത്.

ഗോകുലം കേരള 23 08 09 18 38 01 384

മത്സരത്തിന്റെ 36ആം മിനുട്ടിൽ ആയിരുന്നു സൗരവിന്റെ ഗോൾ. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ആണ് സൗരവ് ഗോകുലത്തിന് ലീഡ് നൽകിയത്. രണ്ടാം ഗോൾ 67ആം മിനുട്ടിൽ ആണ് വന്നത്. ഒരു കേർലറിലൂടെ ശ്രീകുട്ടൻ മനോഹരമായി പന്ത് വലയിൽ എത്തിച്ചു. ഈ ഗോളോടെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ ഗോകുലം ഗ്രൂപ്പിൽ ഒന്നാമത് എത്തി. അടുത്ത മത്സരത്തിൽ ഗോകുലം കേരള മറ്റൊരു മലയാളി ക്ലബായ കേരള ബ്ലാസ്റ്റേഴ്സിനെ ആണ് നേരിടുന്നത്.

Exit mobile version