Picsart 24 09 07 13 12 51 531

കേരളത്തിലേക്ക് ഒരു കിരീടം കൂടെ എത്തിച്ച് ഗോകുലം കേരള, ക്ലൈമറ്റ് കപ്പ് സ്വന്തമാക്കി

ഗോകുലം കേരളയ്ക്ക് ഒരു കിരീടം കൂടെ. കേരളത്തിൻറെ അഭിമാന ക്ലബ്ബായ ഗോകുലം കേരള ഒരു കിരീടം കൂടെ കേരളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ലെയിൽ നടന്ന ക്ലൈമറ്റ് കപ്പ് കിരീടം ആണ് ഗോകുലം ഇന്ന് സ്വന്തമാക്കിയത്. ഇന്ന് നടന്ന ഫൈനലിൽ ജമ്മു ആൻഡ് കാശ്മീർ ബാങ്കിന്വ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. നേരത്തെ ഗോകുലം കേരള സെമിഫൈനലിൽ ലഡാക്ക് എഫ് സിയെയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ആദ്യപകുതിയിൽ തന്നെ ഗോകുലം കേരള രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. ആദ്യം ഒരു ലോങ്ങ് റേഞ്ച് സ്ട്രൈക്കിലൂടെ മഷൂറാണ് ഗോകുലം കേരളക്ക് ലീഡ് നൽകിയത്. 23ആം മിനിറ്റിൽ ആയിരുന്നു ഈ ഗോൾ‌ അധികം താമസിയാതെ ഒരു സെൽഫ് ഗോൾ കൂടെ ഗോകുലത്തിന് അനുകൂലമായി വന്നു. ഇതോടെ അവർ ആദ്യപകുതി 2-0 എന്ന ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ തർപുയിയയുടെ ഗോളിൽ ഗോകുലം ലീഡ് മൂന്നാക്കി ഉയർത്തി. വാസിമിലൂടെ നാലാം ഗോൾ കൂടെ നേടിയതോടെ ഗോകുലം വിജയം പൂർത്തിയാക്കി.

ഗോകുലം കേരള ക്ലബ് ചരിത്രത്തിലെ എട്ടാമത്തെ കിരീടം ആണിത്. അവർ നേരത്തെ രണ്ടു തവണ ഐ ലീഗ് കിരീടവും, ഒരു ഡ്യൂറണ്ട് കപ്പും, രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും, ഒരു ബൊദുസ കപ്പും, ഒരു ഇൻഡിപെൻഡൻസ് ഡേ കപ്പും നേടിയിട്ടുണ്ട്. കേരളത്തിൽ ഒരു പ്രൊഫഷണൽ ക്ലബ്ബ് ഇത്രയധികം കിരീടങ്ങൾ നേടുന്നത് ഇതാദ്യമാണ്.

Exit mobile version