Picsart 23 05 01 22 09 26 578

ഗോകുലം ഗോൾഡൻ ബേബി ലീഗ് രണ്ടാം സീസണിന് അവശോജ്വലമായ സമാപനം

കോഴിക്കോട് : കോവിഡ് കാരണം, 2വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങിയ ഗോകുലം ഗോൾഡൻ ബേബി ലീഗിന് ആവേശകരമായ സമാപനം. അണ്ടർ 8,10 ,12 എന്നിങ്ങനെ മൂന്ന് വിഭാഗമായി നടത്തിയ ലീഗിൽ
പ്രമുഖ ഫുട്ബോൾ അക്കാദമികൾ ഉൾപ്പടെ 24 ടീമുകളിലായി 296 കുട്ടി പ്രതിഭകൾക്ക് കളിക്കാൻ അവസരം ലഭിച്ചു.

12വയസ്സിനു താഴെയുള്ള വിഭാഗത്തിൽ പന്തീരാങ്കാവ് ഫുട്ബോൾ ട്രെയിനിങ് സെന്ററും( PFTC ), 10വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ലാ മാസിയയും, 8വയസ്സിനു താഴെയുള്ള വിഭാഗത്തിൽ കേരള ഫുട്ബോൾ ട്രെയിനിങ് സെന്ററും ( KFTC ) വിജയിച്ചു.

ഗോകുലം കേരള FC CEO ഡോ.അശോക് കുമാർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി.
ഓരോ ആഴ്ചയിലും മികച്ച തരങ്ങൾക്കുള്ള പുരസ്‌കാരം ഗോകുലം സീനിയർ പുരുഷ-വനിത ടീമംഗങ്ങൾ നൽകി.

Exit mobile version