Picsart 24 04 18 18 02 06 487

ഗോകുലം കേരളയുടെ പുതിയ പരിശീലകനായി അന്റോണിയോ റുവേദ എത്തും

ഗോകുലം കേരള അടുത്ത സീസണായുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. അവർ പുതിയ സീസണു മുന്നെ പുതിയ പരിശീലകനെ നിയമിക്കുകയാണ്. ചർച്ചിൽ ബ്രദേഴ്സിൻ്റെ മുൻ സ്പാനിഷ് ഹെഡ് കോച്ച് അൻ്റോണിയോ റുവേദ ആകും ഗോകുലം കേരളയുടെ പരിശീലകനായി എത്തുക എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലും റുവേദയും ഗോകുലവും തമ്മിൽ ചർച്ചകൾ നടന്നിരുന്നു.

ഈ സീസണിൽ ഐ ലീഗ് കിരീടം നഷ്ടപ്പെട്ട ഗോകുലം കേരള ലീഗ് കിരീടം തന്നെ ആകും പുതിയ സീസണിലും ലക്ഷ്യമിടുന്നത്. അന്റോണിയോ റുവേദ മുമ്പ് ചർച്ചിലിന് ഒപ്പം രണ്ട് സീസൺ പ്രവർത്തിച്ചിട്ടുണ്ട്.

41 കാരനായ അൻ്റോണിയോ റുവേഡ നിലവിൽ അൻഡോറ പ്രൈമറ ഡിവിസിയോയിലെ എഫ്‌സി ഓർഡിനോയുടെ മാനേജരാണ്. അവിടെയുള്ള കരാർ അവസാനിക്കുന്നതോടെ അദ്ദേഹം കേരളത്തിലേക്ക് എത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

Exit mobile version