Picsart 23 05 02 20 17 08 493

മൂന്നാം വിജയവുമായി ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ ഗ്രൂപ്പ് എയിൽ ഗോകുലം കേരളക്ക് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് ഹോപ്സ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നും നേപ്പാൾ സ്ട്രൈക്ക് സബിത്രയാണ് ഗോകുലത്തിന്റെ ഹീറോ ആയത്. സബിത്ര ഇന്ന് ഇരട്ട ഗോളുകൾ നേടി. 49ആം മിനുട്ടിലും 63ആം മിനുട്ടിലുമായിരുന്നു സബിത്രയുടെ ഗോളുകൾ‌.

38ആം മിനുട്ടിൽ റോജയും ഗോകുലത്തിനായി ഗോൾ നേടി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു‌. നേരത്തെ ഗോകുലം ഈസ്റ്റ് ബംഗാളിനെയും ഒഡീഷ എഫ് സിയെയും തോൽപ്പിച്ചിരുന്നു.

Exit mobile version