Picsart 25 06 06 23 54 45 057

ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകനായി ജോസ് ഹെവിയ

കോഴിക്കോട്,ജൂൺ 6, 2025:
വരാനിരിക്കുന്ന 2025–26 സീസണിന് മുന്നോടിയായി സീനിയർ പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ജോസ് ഹെവിയയെ നിയമിച്ച്‌ ഗോകുലം കേരള എഫ്‌സി. സ്‌പെയിനുകാരനായ ജോസ് ഹെവിയ, ഇന്ത്യൻ ഫുട്‌ബോളിൽ ധാരാളം അനുഭവസമ്പത്തുള്ള കോച്ചാണ്. മലബാറിയൻസിന്റെ ആക്രമണ ഫുട്ബോളിനോട് പൂർണ്ണമായും യോജിക്കുന്ന കളിമികവാണ് ജോസ് ഹെവിയയുടെയും മുഖ മുദ്ര.

യുവേഫ പ്രോ ലൈസൻസ് ഉടമയായ ഹെവിയ, മുൻ ഐ ലീഗ് സീസണിൽ ഷില്ലോങ് ലജോങ് എഫ്‌സിയുയുടെ കോച്ച് ആയിരുന്നു. അദ്ദേഹത്തിനു കീഴിൽ , ഷില്ലോങ് ലജോങ് 2024–25 ഐ-ലീഗ് സീസണിലെ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറിംഗ് നടത്തിയ ടീമായിമാറി.
മിനർവ പഞ്ചാബ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, എഡി ഗിഗാന്റെ എന്നിങ്ങനെയാണ് മറ്റു മുൻ ക്ലബ്ബുകൾ.

“ജോസ് ഹെവിയയുടെ ആക്രമണ ഫുട്ബോൾ ക്ലബ്ബിന്റെ ഫുട്ബോൾ ശൈലിയുമായി പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഞങ്ങൾ രസകരമായ ഫുട്ബോൾ സൃഷ്ടിക്കുക മാത്രമല്ല, ഐ-ലീഗ് ട്രോഫി ഉയർത്തുകയും ഐ‌എസ്‌എല്ലിലേക്ക് യോഗ്യത നേടുകയും ചെയ്യുക എന്നുകൂടെയാണ് ആത്യന്തിക ലക്‌ഷ്യം” എന്ന് ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് ശ്രീ. വി.സി. പ്രവീൺ പറഞ്ഞു.

“ഗോകുലം കേരള എഫ്‌സിയുടെ ഭാഗമാകാൻ എനിക്ക് ശരിക്കും ആവേശമുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ ഒരു ക്ലബ്ബണിത് ഒരുമിച്ച്, നമുക്ക് വലിയ കാര്യങ്ങൾ നേടാനും സാധിക്കും, ചാമ്പ്യൻഷിപ്പ് ലക്ഷ്യമിടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”.
എന്ന് ഹെഡ് കോച്ച് ജോസ് ഹെവിയ.

2020–21, 2021–22 സീസണുകളിൽ തുടർച്ചയായി ഐ-ലീഗ് കിരീടങ്ങൾ നേടിയ ഗോകുലം കേരള എഫ്‌സിക്ക് ലീഗിന്റെ അവസാനം കഴിഞ്ഞ മൂന്ന് എഡിഷനിലും മൂന്നാം സ്ഥാനമാണ് നേടാനായത്, വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എത്താനുമാണ് പുതിയ സീസണിൽ ടീം ലക്ഷ്യമിടുന്നത്.

Exit mobile version