Picsart 23 05 06 11 29 14 141

അടിയോടടി!! 14 ഗോളടിച്ച് ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വിജയ വഴിയിൽ തിരികെയെത്തി. അവസാന മത്സരത്തിൽ മിസാക യുണൈറ്റഡിനോട് സമനില വഴങ്ങിയതിന്റെ നിരാശ ഇന്ന് കഹാനി എഫ് സിക്ക് എതിരെ ഗോകുലം തീർത്തു. പതിനാലു ഗോളുകളാണ് ഗോകുലം ഇന്ന് അടിച്ചത്. 14-1 എന്ന വിജയം അവർ നേടി. ഗോകുലം കേരളക്ക് വേണ്ടി സന്ധ്യ അഞ്ചു ഗോളുകളും സബിത്ര നാലു ഗോളുകളും നേടി.

ഇരട്ട ഗോളുകളുമായി ഇന്ധുമതി, ഒപ്പം ഒരോ ഗോളുമായി ആശ, വിവിയൻ, ഷിൽകി എന്നിവരും ചേർന്നപ്പോൾ സ്കോർ 14 ആയി. അഞ്ചു മത്സരങ്ങൾ ഗ്രൂപ്പിൽ കഴിഞ്ഞപ്പോൾ 13 പോയിന്റുമായി ഗോകും കേരള ഒന്നാമത് നിൽക്കുകയാണ്. 5 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ ഗോകുലം അടിച്ചു കഴിഞ്ഞു. ഇനി മെയ് 9ന് ഗോകുലം കേരള മാതാ രുക്മണി ക്ലബിനെ നേരിടും.

Exit mobile version