Picsart 25 02 02 00 02 09 347

ഗോകുലം കേരള ഇന്റർ കാശിയോട് പരാജയപ്പെട്ടു

കൊൽക്കത്ത: ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. എവേ മത്സരത്തിൽ ഇന്റർ കാശിയോടായിരുന്നു മലബാറിയൻസ് പരാജയപ്പെട്ടത്. – 3-2 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോൽവി. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഗോകുലം കേരളയായിരുന്നെങ്കിലും മത്സരത്തിൽ ജയം നേടാൻ കഴിഞ്ഞില്ല. 40-ാം മിനുട്ടിൽ അബെലഡോയുടെ പാസിൽനിന്ന് അഭിജിത്തായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്.

എന്നാൽ ലീഡ് അധിക സമയം നീണ്ടുനിന്നില്ല. 43-ാം മിനുട്ടിൽ ഡോമി ബർലങ്കയുടെ ഗോളിൽ ഇന്റർ കാശി സമനില കണ്ടെത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾവീതം നേടി സമനലിയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ബാക്കി ഗോളുകളെല്ലാം പിറന്നത്. 65-ാം മിനുട്ടിൽ ഡോമി വീണ്ടും ഇന്റർ കാശിക്കായി ഗോൾ നേടി ലീഡ് കണ്ടെത്തി. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം ശക്തമായി തിരിച്ചുവരാൻ ശ്രമം നടക്കുന്നതിനിടെ മൂന്നാം ഗോളും വഴങ്ങി. 69-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ഇന്റർ കാശി മൂന്നാം ഗോൾ നേടിയത്.

എന്നാൽ ശക്തമായി പൊരുതി ഗോകുലം 74-ാം മിനുട്ടിൽ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. വിദേശ താരം സിനിസ സ്റ്റാനിസാവിച്ചായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീട് സമനിലക്കായി മലബാറിയൻസ് ശക്തമായി പൊരുതിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല.

12 മത്സരത്തിൽ 19 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. ഏഴിന് ചർച്ചിൽ ബ്രദേഴ്‌സിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. (എവേ)

Exit mobile version