Picsart 23 03 12 18 40 43 265

വിജയത്തോടെ ഗോകുലം ഐ ലീഗ് സീസൺ അവസാനിപ്പിച്ചു

ഐ ലീഗ് സീസൺ ഗോകുലം കേരള വിജയത്തോടെ അവസാനിപ്പിച്ചു. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ശ്രീനിധി ഡെക്കാനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. കോഴിക്കോട് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി മെൻഡി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ ഒരു ഗോൾ മതിയായി ഗോകുലത്തിന് വിജയം ഉറപ്പിക്കാൻ‌.

ഈ വിജയത്തോടെ ഗോകുലം കേരള 22 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി സീസൺ മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. ശ്രീനിധി ഡെക്കാൻ 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Exit mobile version