ഗോകുലത്തിന്റേത് ചരിത്ര വിജയം, ബ്ലാസ്റ്റേഴ്സിന് കഴിയാത്തത്

ഗോകുലം എഫ് സിയുടെ മോഹൻ ബഗാനെതിരായ വിജയം വെറുമൊരു അട്ടിമറിയായി തള്ളാൻ കഴിയുന്നതല്ല. അത് കേരള ഫുട്ബോളിന്റെ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നായി ബാക്കിയാകേണ്ടതാണ്. കൊൽക്കത്തയിൽ പോയി കൊൽക്കത്തൻ ക്ലബുകളെ പരാജയപ്പെടുത്തുക എന്നത് കേരളത്തിന്റെ സമീപകാല ഫുട്ബോൾ ചരിത്രത്തിന് പരിചയമുള്ള കാര്യമല്ല. 2014 മുതൽ കേരള ബ്ലാസ്റ്റേഴ്സ് നോക്കിയിട്ട് നടക്കാത്ത കാര്യമായിരുന്നു അത്.

കൊൽക്കത്തയിൽ ചെന്ന് അവിടുത്തെ ക്ലബിനോട് കളിച്ച് മൂന്നു പോയന്റും എടുത്ത് അവസാനം ഒരു കേരള ടീം വരുന്ന 200 വിവ കേരള ആയിരുന്നു. അന്ന് ഇതേ സാൾട്ട് ലേക്കിൽ 3-1ന് വിവ വിജയിൿജ്ചു. പിന്നീട് വിവാ കേരളയുടെ കൊൽക്കത്തയിലെ ഏകവിജയം വന്നത് 2011 ഏപ്രിലിൽ ആരോസിനെതിരെ ആയിരുന്നു. ആരോസ് എന്നത് അപ്പോഴും യുവക്ലബും ഒരു നാടിന്റെ ക്ലബല്ലായിരുന്നു എന്നതും കൊണ്ട് ആരോസിനെ ബംഗാൾ ക്ലബായി കൂട്ടാൻ കഴിയില്ല.

വിവാ കേരളയുടെ മോഹൻ ബഗാനെതിരായ ജയം പിന്നീട് വന്നത് 2011 ജനുവരിയിൽ കേരളത്തിൽ വെച്ചായിരുന്നു. അന്ന് ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിവ തോൽപ്പിച്ചത്. അനിൽ കുമാറും കർമയും അന്ന് വിവയ്ക്കായി ഗോൾ നേടി. യുണൈറ്റഡ് സ്പോർട്സിനെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും നേടിയ സമനിലകളാണ് വിവയ്ക്ക് കൊൽക്കത്തയിൽ പിന്നീട് കിട്ടിയ എറ്റവും വലിയ ഫലങ്ങൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യവും മാറ്റമല്ല. ഒന്നാം സീസൺ മുതൽ കൊൽക്കത്തയോട് കടം തീർക്കാൻ നടക്കുന്ന ബ്ലാസ്റ്റേഴ്സിന് എടികെ കൊൽക്കത്തയെ ഇതുവരെ കൊൽക്കത്തയിൽ ചെന്ന് പരാജയപ്പെടുത്താൻ ആയിട്ടില്ല. കൊൽക്കത്തയുടെ ഏറ്റവും മോശം സീസണായ ഈ‌ സീസണിലും അതായില്ല. അവിടെയാണ് ഗോകുലം പുതിയ ചരിത്രം എഴുതിയത്. സ്റ്റോപ്പിഷ് ടൈമിലെ ഇന്നലത്തെ ആ വിന്നർ ഒരു ഭാഗ്യമോ മറ്റുമോ ആയിരുന്നില്ല. തീർത്തും തങ്ങളുടെ കയ്യിലെ വിഭവങ്ങളെ വിമർശനങ്ങളും മറികടന്ന് കൃത്യമായ തന്ത്രങ്ങളിലൂടെ ഉപയോഗിച്ച ബിനോ ജോർജ്ജ് എന്ന കോച്ചിന്റെ അർഹിച്ച വിജയമായിരുന്നു.

Comments are closed, but trackbacks and pingbacks are open.