ഗോകുലം എഫ് സിയുടെ രക്ഷകൻ ഹെൻറി കിസികോ മോഹൻ ബഗാനിലേക്ക്

ഗോകുലം എഫ് സിയുടെ ഐ ലീഗിൽ അവസാനമെത്തി സീസണിലെ രക്ഷകനായി മാറിയ ഹെൻറി കിസെക ഗോകുലം എഫ് സി വിടുകയാണെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാനാണ് ഹെൻറിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഉഗാണ്ടൻ താരവുമായുള്ള മോഹൻ ബഗാന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്നാണ് സൂചനകൾ.

മോഹൻ ബഗാനെതിരായി കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഗോകുലത്തിന്റെ വിജയ ഗോൾ നേടിയത് ഹെൻറി കിസേക ആയിരുന്നു. അവസാനം കോഴിക്കോട് വെച്ച് നടന്ന മത്സരത്തിലും ബഗാനെതിരെ ഹെൻറി ഗോൾ നേടിയിരുന്നു. അവസാനം നടന്ന സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിൽ നോർത്ത് ഈസ്റ്റിനെതിരെയും ഇരട്ട ഗോളുകൾ ഹെൻറി നേടിയിരുന്നു.

സൂപ്പർ കപ്പ് അവസാനിക്കുന്നത് വരെ ഹെൻറി ഗോകുലത്തിനൊപ്പം തന്നെ തുടരും. ഏപ്രിൽ ഒന്നിന് ബെംഗളൂരു എഫ് സിക്കെതിരെ ആണ് ഗോകുലത്തിന്റെ സൂപ്പർ കപ്പിലെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസ് സെമിഫൈനലിൽ
Next articleഅവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും വനിതാ ലീഗിലേക്ക്