ഐ ലീഗിലെ ഗോകുലം എഫ് സിയുടെ സ്ക്വാഡ് അറിയാം

ഐ ലീഗിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് സിക്കു വേണ്ടി ആരൊക്കെ ആകും ബൂട്ടു കെട്ടുക എന്ന് അറിയാം. ഇന്നലെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന ടീം ലോഞ്ചിൽ 25 അംഗ ടീമിനെയാണ് ഗോകുലം അവതരിപ്പിച്ചത്.

വയനാട് സ്വദേശിയായ സുശാന്ത് മാത്യുവിന്റെ ക്യാപ്റ്റൻസിയിലാണ് ടീം ഇറങ്ങുന്നത്. മലപ്പുറത്തിന്റെ സ്വന്തം മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്റ്റൻ. 26 ഇതിൽ ഏഴു മലയാളി താരങ്ങൾ ഉണ്ട്. കഴിഞ്ഞ ഐ ലീഗിൽ മിന്നിയ കാമോയും അഫ്ഗാൻ ക്യാപ്റ്റൻ ഫൈസലും ഉൾപ്പെടെ എട്ടു വിദേശ താരങ്ങളും ഇപ്പോൾ ടീമിനൊപ്പം ഉണ്ട്. 6 വിദേശ താരങ്ങളെയേ ഐ ലീഗിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.

Team;

സുശാന്ത് മാത്യു (ക്യാപ്റ്റൻ)
മുഹമ്മദ് ഇർഷാദ്( വൈസ് ക്യാപ്റ്റൻ)
നിഖിൽ ബെർണാഡ്
പ്രിയൻ സിംഗ്
ബിലാൽ ഖാൻ
അജ്മൽ പി എ
മൊഹമ്മദ് റാഷിദ്
ഷിനു എസ്
പ്രൊവോത് ലക്ര
സന്ദു സിംഗ്
സഞ്ജു ജി
വിക്കി മീത
ഉസ്മാൻ ആഷിഖ്
മാമ
രോഹിത് മിർസ
ഷുബൈബ്
ആരിഫ് ഷേക്ക്

വിദേശ താരങ്ങൾ;

ഫൈസൽ ഷൈതേഷ് (അഫ്ഗാൻ)
ബായി കാമോ (ഐവറി കോസ്റ്റ്)
ഡാനിയൽ അഡോ (ഘാന)
ഇമ്മാനുവൽ (നൈജീരിയ)
ഫ്രാൻസിസ് അമ്പാനെ (കാമറൂൺ)
ലെലെ എമലെ (കോംഗോ)
ഖാലിദ് അൽ സാലെഹ് (സിറിയ)
ഉർണോവ് ഗുലോം (ഉസ്ബെക്കിസ്ഥാൻ)

ഒഫീഷ്യൽസ്;
ബിനോ ജോർജ്ജ് (കോച്ച്)
സാജിറുദ്ദീൻ കോപ്പിലൻ (അസിസ്റ്റന്റ് കോച്ച്)
മുഹമ്മദ് ഈജിപ്ത് (അസിസ്റ്റന്റ് കോച്ച്)
ഫൈസൽ (ഗോൾ കീപ്പിംഗ് കോച്ച്)
സി എം രഞ്ജിത്ത് (ടെക്നിക്കൽ ഡയറക്ടർ)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്ലാസ്റ്റേഴ്സിനെ നേരിടാൻ ആശാനും സംഘവും കൊച്ചിയിൽ എത്തി
Next articleദീപ്തി ശര്‍മ്മ ബംഗാള്‍ ജഴ്സിയില്‍