ഗോകുലം എഫ് സിയുടെ പുതിയ കോച്ച് ഇന്ന് കേരളത്തിൽ

- Advertisement -

ഗോകുലം എഫ് സിയുടെ പുതിയ പരിശീലകൻ ഇന്ന് എത്തും. ഫെർണാണ്ടോ വലേറ ഗോകുലത്തിന്റെ ചുമതലയേൽക്കാൻ വേണ്ടി സ്പെയിനിൽ നിന്ന് യാത്ര തിരിച്ചു. ബിനോ ജോർജ്ജിൽ നിന്ന് സൂപ്പർ കപ്പിന് മുമ്പായി തന്നെ ഫെർണാണ്ടോ ഗോകുലത്തിന്റെ ചുമതലയേറ്റെടുക്കും.

ഇപ്പോഴത്തെ പരിശീലകനായ ബിനോ ജോർജ്ജ് കോച്ചിംഗിൽ പ്രൊ ലൈസസ് എടുക്കാനായി വിദേശത്തേക്ക് യാത്രയാകും എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ പ്രൊഫഷണലായി ഗോകുലം മുന്നേറുന്നതിന്റെ ഭാഗമായാണ് ഈ സ്പാനിഷ് കോച്ചിന്റെ വരവ്. 15ആം തീയതി നടക്കുന്ന സൂപ്പർ കപ്പ് യോഗ്യതയാകും ഫെർണാണ്ടോയുടെ ആദ്യ മത്സരം. നോർത്ത് ഈസ്റ്റ് ആണ് സൂപ്പർ കപ്പിൽ ഗോകുലത്തിന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement